പോസ്റ്റുകള്‍

ഏപ്രിൽ, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

റവ റൈസ്‌ ഉള്ളിവട

ഇമേജ്
ആവശ്യമായ സാധനങ്ങൾ: ചോറു- 1 cup റവ- 1/4ത്‌ cup ഉപ്പ്‌- ആവശ്യത്തിനു മഞ്ഞപ്പൊടി- 1/2 tb spoon മുളകുപൊടി- 1/2 tb spoon മുളക്‌ - 2 nos സവാള- 2 എണ്ണം വെളിച്ചെണ്ണ- വറുക്കാൻ ആവശ്യത്തിനു തയ്യാറാക്കേണ്ട വിധം: ആദ്യമായി ചോറു അരച്ചെടുക്കുക. അതിലേക്ക്‌ റവയും പൊടികളും, മുളക്‌ ചെറുതായി അരിഞ്ഞതും, സവാള അരിഞ്ഞതും ചേർക്കുക. ഉപ്പും ചേർത്ത്‌ നന്നായി യോജിപ്പിക്കുക. കുറച്ച്‌ നേരത്തിനു ശേഷം. ഉരുട്ടി shape ആക്കി വറുത്തെടുക്കുക.

ഓട്സ്‌- പഴം പുഡ്ഡിംഗ്‌

ഇമേജ്
ഓട്സ്‌ - 1കപ്പ്‌ പഴം( നേന്ത്ര് അല്ലെങ്കിൽ റോബസ്റ്റ) - 2എണ്ണം പഞ്ചസാര - 1/2 കപ്പ്‌ പാൽ - 1/2 കപ്പ്‌ ഉപ്പ്‌ - ഒരു നുള്ള്‌ അണ്ടിപരിപ്പ്‌ - 50 ഗ്രാം നെയ്യ്‌ - 1ടേബിൾ സ്പൂൺ ( അണ്ടിപരിപ്പ്‌ വറുത്തെടുക്കാൻ വേണ്ടി) കോഫീ പൗഡർ - 1 ടേബിൾ സ്പൂൺ ഉണ്ടാക്കേണ്ട വിധം: ആദ്യം ഓട്സ്‌ വേവിക്കുക. പഴവും പാലും പഞ്ചസാരയും 25 ഗ്രാം അണ്ടിപരിപ്പും കൂടെ മിക്സിയിൽ നന്നായി അടിച്ചെടുക്കുക. ഓട്സ്‌ വേവിച്ചതിലേക്ക്‌ അടിച്ചെടുത്ത മിശ്രിതം ഒഴിക്കുക. ശേഷം നന്നായി യോജിപ്പിക്കുക. അതിലേക്ക്‌ കോഫീ പൗഡർ ചേർക്കുക. പിന്നീട്‌ ഒരു നുള്ള്‌ ഉപ്പ്‌ ചേർക്കുക. നന്നായി തിളച്ച ശേഷം അടുപ്പത്തുന്നു ഇറക്കി വെക്കുക. ശേഷം ഒരു പാനിൽ നെയ്യ്‌ ഒഴിച്ച്‌ ബാക്കി അണ്ടിപരിപ്പ്‌ വറുത്തെടുക്കുക. അത്‌ വാങ്ങി വെച്ചിരിക്കുന്ന പുഡ്ഡിങ്ങിലേക്ക്‌ ഇടുക.